 
ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം പൂർത്തിയാക്കി. ചെറുതോണി പഞ്ചായത്ത് ടൗൺ ഹാളിൽ സൂക്ഷിച്ചിരുന്ന വോട്ടിംഗ് യന്ത്രങ്ങൾ ബ്ലോക്ക് തലത്തിൽ ബിഡിിഒമാരും നഗരസഭകളിൽ സെക്രട്ടറിമാരുമാണ് കൈപ്പറ്റുന്നത്. രണ്ട് ദിവസങ്ങളിലായാണ് വിതരണം നടത്തിയത്. എട്ടു ബ്ലോക്കുകളിലായി 1384 ബൂത്തുകളും രണ്ട് മുനിസിപ്പാലിറ്റികളിലായി 69 ബൂത്തുകളുമാണുള്ളത്.
ആകെ 1782 കൺട്രോൾ യൂണിറ്റുകളും 5164 ബാലറ്റ് യൂണിറ്റുകളുമാണ് വിതരണം ചെയ്തത്.