തൊടുപുഴ: എൽ.ഡി.എഫിന്റെ തൊടുപുഴ നഗരസഭയിലെ പ്രകടനപത്രിക കേരള കോൺഗ്രസ് (എം)​ ജോസ് വിഭാഗം ചെയർമാൻ ജോസ് കെ. മാണി സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.പി മേരിക്ക് കൈമാറി പ്രകാശനം ചെയ്തു. എൽ.ഡി.എഫ് മുനിസിപ്പൽ തിരഞ്ഞെടുപ്പു കമ്മിറ്റി പ്രസിഡന്റ് പി.പി. ജോയി അദ്ധ്യക്ഷനായി. സെക്രട്ടറി ടി.ആർ. സോമൻ സ്വാഗതം പറഞ്ഞു. എൽ.ഡി.എഫ് നേതാക്കളായ വി.വി. മത്തായി, പ്രൊഫ. കെ.ഐ. ആന്റണി, അഡ്വ. റോയി വാരികാട്ട്, എം.എൻ. സലിം, പി.പി. അനിൽകുമാർ, ജയകൃഷ്ണൻ, കെ.എ. ശശികുമാരൻ എന്നിവർ പങ്കെടുത്തു.