
വണ്ടിപ്പെരിയാർ: കുടുംബ വഴക്കിനിടെ ഭർത്താവിന്റെ ആക്രമണത്തിൽ ഭാര്യ കൊല്ലപ്പെട്ടു.വണ്ടിപ്പെരിയാർ ചന്ദ്രവനം പ്രിയദർശനി കോളനിയിൽ രാജന്റെ ഭാര്യ രാജലക്ഷ്മി (30 )യാണ് വെട്ടേറ്റു മരിച്ചത്. രാജനെ വണ്ടിപ്പെരിയാർ പൊലിസ് അറസ്റ്റു ചെയ്തു.ബുധനാഴ്ച രാത്രി 09.30 ഓടു കൂടിയാണ് സംഭവമുണ്ടായത്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി വീട്ടിൽ സ്ഥിരം കലഹം പതിവായിരുന്നു.ലക്ഷ്മിയുടെ മേൽ സംശയമുണ്ടായിരുന്ന രാജൻ തർക്കത്തിനിടെ
വാക്കത്തി ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഇരുവരും തമ്മിൽ വഴക്കു കൂടുന്നതായി രാജന്റെ മാതാവ് അയൽവീട്ടിലെത്തി പറഞ്ഞു സഹായം തേടുകയും ചെയ്തു. എന്നാൽ ദിവസങ്ങളായി വീട്ടിൽ കലഹം പതിവായിരുന്നതിനാൽ സമീപവാസികൾ ആരും കാര്യമായെടുത്തില്ല. മാതാവ് തിരികെ വീട്ടിലെത്തിയപ്പോഴേക്കും കൊലപാതകം നടന്നിരുന്നു. ബഹളം കേട്ട് ആളുകളെത്തി വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു ആറു വയസ്സുള്ള ഇവരുടെ കുട്ടി സംഭവം നടക്കമ്പോൾ വീട്ടിലുണ്ടായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.