നടുക്കണ്ടം (30)
സിറ്റിംഗ് വാർഡ് നിലനിർത്താൻ എൽ ഡി എഫ് ആർ ഹരിയെയാണ് രംഗത്ത് ഇറക്കിയിരിക്കുന്നത്.നിലവിലെ കൗൺസിലിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനാണ്.സിബി ജോസഫാണ് യു ഡി എഫ് സ്ഥാനാർത്ഥി.കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയാണ്.എം കെ ശ്രീജിത്ത് മുല്ലശ്ശേരിയാണ് എൻ ഡി യെ സ്ഥാനാർത്ഥി.ബി ജെ പി ഈസ്റ്റ് മേഖലാ സെക്രട്ടറിയാണ്.
പാറക്കടവ് (31)
സിറ്റിംഗ് വാർഡ് നിലനിർത്താൻ എൽ ഡി എഫ് കവിത അജിയെയാണ് രംഗത്ത് ഇറക്കിയിരിക്കുന്നത്.വാർഡിലെ എ ഡി എസ് പ്രസിഡന്റാണ്.ജെസി സേവ്യറാണ് യു ഡി എഫ് സ്ഥാനാർത്ഥി.ചൈൽഡ് വെൽഫെയർ കമ്മറ്റി അംഗമായിരുന്നു.ആശാ അനിലാണ് എൻ ഡി യെ സ്ഥാനാർത്ഥി.
അമരംകാവ് (32)
സിറ്റിംഗ് വാർഡ് നിലനിർത്താൻ എൻ ഡി എ സ്ഥാനാർത്ഥിയായി കവിത വേണുവിനെയാണ് രംഗത്ത് ഇറക്കിയിരിക്കുന്നത്.മായാ ഷാജുവാണ് എൽ ഡി എഫ് സ്ഥാനാർത്ഥി.യു ഡി എഫ് സ്ഥാനാർത്ഥി ശോഭനാ ജോൺ.
കോപ്പറേറ്റീവ് ഹോസ്പിറ്റൽ (33)
സിറ്റിംഗ് വാർഡ് നിലനിർത്താൻ ബി ജെ പി എൻ ഡി യെ സ്ഥാനാർത്ഥിയായി രാജി രമേശിനെയാണ് രംഗത്ത് ഇറക്കിയിരിക്കുന്നത്.നീനൂ പ്രശാന്താണ് യു ഡി എഫ് സ്ഥാനാർത്ഥി.മഹിളാ കോൺഗ്രസ് വാർഡ് പ്രസിഡന്റാണ്.കുടുംബശ്രീ എ ഡി എസ് പ്രസിഡന്റായ സിന്ധു സോയിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി.
റിവർവ്യു ( 34)
സിറ്റിംഗ് വാർഡ് നിലനിർത്താൻ മുൻചെയർപേഴ്സണായ പ്രൊ: ജെസി ആന്റണിയെയാണ് എൽ ഡി എഫ് രംഗത്ത് ഇറക്കിയിരിക്കുന്നത്.മേജോ വി കുര്യാക്കോസാണ് യു ഡി എഫ് സ്ഥാനാർത്ഥി.യൂണിവേഴ്സിറ്റി മുൻ സെനറ്റ് അംഗമാണ്.പീതാംബരൻ കെ എം ആണ് എ ൻ ഡി യെ സ്ഥാനാർത്ഥി.ബി ഡി ജി എസ് മുൻസിപ്പൽ ട്രഷററാണ്.
മണക്കാട് വാർഡ് (35)
സിറ്റിംഗ് സീറ്റ് നിലനിർത്താൻ ബി ജെ പി സ്ഥാനാർത്ഥിയായി രംഗത്ത് ഇറക്കിയിരിക്കുന്നത് നിലവിലെ കൗൺസിലറായ ബന്ദു പദ്മകുമാറിനെയാണ്.സി പി എം മണക്കാട് ബ്രാഞ്ച് അംഗമായ ജയശ്രീ ബാലചന്ദ്രനാണ് എൽ ഡി എഫ് സ്ഥാനാർത്ഥി.രമണി സജീവാണ് യു ഡി എഫ് സ്ഥാനാർത്ഥി.