thilothsman
തൂക്കുപാലത്ത് നടന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് യോഗം മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യുന്നു

നെടുങ്കണ്ടം: കൊവിഡ് കാലത്ത് ലോകത്തിന് മാതൃകയായ കേരളാ മോഡൽ മറ്റ് രാജ്യങ്ങൾ പിന്തുടരുന്നതായി ഭക്ഷ്യമന്ത്രി പി. തിലോത്തമൻ പറഞ്ഞു. എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് യോഗം തൂക്കുപാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ഫണ്ടുകൾ വെട്ടി കുറച്ച് വികസന മുരിടിപ്പ് സൃഷ്ടിക്കുകയാണ് ചെയ്തത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് കേരളത്തിൽ വൻ വികസനം കൊണ്ടുവരാൻ കഴിഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി എന്നീ മേഖലകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനും കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഉപ്പുതറ ഡിവിഷനിലെ വളകോട്, വണ്ടിപെരിയാർ ഡിവിഷനിലെ
പാമ്പനാർ, പാമ്പാടുംപാറ ഡിവിഷിനിലെ തൂക്കുപാലം എന്നിവടങ്ങളിൽ പൊതു സമ്മേളനങ്ങലിലും നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ അഞ്ചാവാർഡിലും ഉമ്മാകടയിലും നടന്ന കുടുംബ യോഗങ്ങളിലും മന്ത്രി പങ്കെടുത്തു. തൂക്കുപാലത്ത് നടന്ന യോഗത്തിൽ പാമ്പാടുംപാറ ഡിവിഷൻ തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് ടി.എം. ജോൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഡിവിഷൻ കമ്മിറ്റി സെക്രട്ടറി കെ.കെ. സജീവ്കുമാർ സ്വാഗതം പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ, അസി. സെക്രട്ടറി സി.യു. ജോയി, ഉടുമ്പൻചോല മണ്ഡലം സെക്രട്ടറി വി.കെ. ധനപാൽ, അസി. സെക്രട്ടറി എസ്. മനോജ്, കേരളാ കോൺഗ്രസ് ജോസ് വിഭാഗം
നിയോജകമണ്ഡലം സെക്രട്ടറി സിബി കിഴക്കേമുറി, ആർ.ജി. അരവിന്ദാക്ഷൻ, പി.എം. ആന്റണി, പി.കെ. സദാശിവൻ, കെ.എസ്. രാജ്‌മോഹൻ, എം.ആർ. രാഘവൻ, പി.കെ. സൗദാമിനി, കെ.സി. സോമൻ, റഷിദ് കളരിക്കൽ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പാമ്പാടുംപാറ ഡിവിഷൻ സ്ഥാനാർത്ഥി ജിജി കെ. ഫിലിപ്പ്, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർത്ഥികൾ വിവിധ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.