തൊടുപുഴ: അന്നതൊരു പുതുമയുള്ള കാര്യമായിരുന്നു, ജില്ലാ കൗൺസിൽ എന്ന പുതിയ ഭരണ സംവിധാനത്തെക്കുറിച്ച് ജനങ്ങളെ പരിചയപ്പെടുത്തിയായിരുന്നു തിരഞ്ഞെടുപ്പ് പ്രചരണം. ജില്ലാ കൗൺസിലിന്റെ ആദ്യഅമരക്കാരനായിരുന്ന എൻ.എം.കുര്യൻ അക്കാലം ഓർത്തെടുക്കുകയാണ്. 1991ൽ കേരളത്തിൽ പുതിയോരു ഭരണ സംവിധാനം വരുന്നതിൻെറ് വലിയ ആവേശത്തോടെയായിരുന്നു പ്രചാരണം . നിയമസഭാ തിരഞ്ഞെടുപ്പിന് സമാനമുള്ള പ്രചരണ തന്തങ്ങളായിരുന്നു നടന്നത്. സ്ഥാനാർത്ഥികളുടെ സ്വീകരണ കേന്ദ്രങ്ങളിൽ ആവേശം ചോരാത്ത ജന പങ്കാളിത്തം അകാലഘട്ടങ്ങളിൽ ശ്രദ്ധേയമായിരുന്നു. കോർണർ യോഗങ്ങൾ, ചെറു റാലികൾ, നാൽ കവലകളിൽ പുതുമയുള്ള പ്രചാരണങ്ങൾ. ഇമ്പമേറുന്ന പാരടി ഗാനങ്ങളുമായി അങ്കച്ചുവടിന്റെ ആവേശ കൊടുമുടിയിലാകുമായിരുന്നു. കാലം മാറി , ഇന്ന് സങ്കേതിക വിദ്യയുടെ മികവിലാണ് പ്രചാരണം.ജനങ്ങൾ വലിയ പ്രതീക്ഷയോടെയാണ്അന്ന് ജില്ലാ കൗൺസിലിനെ നോക്കി കണ്ടിരുന്നത്.മലപ്പുറം ഒഴികെ മറ്റ് 13 ജില്ലാ കൗൺസിലുകളും എൽ.ഡി.എഫിനൊപ്പമായി.തൊടുപുഴ നഗരസഭ അടക്കം 20 ഡിവിഷനായിരുന്നു ജില്ലയിലുണ്ടായിരുന്നത്.അടിമാലി , കുട്ടമ്പുഴ പഞ്ചായത്തുകൾ ഉൾപ്പെടുന്ന അടിമാലി ഡിവിഷനിൽ നിന്നും എൽ. ഡി. എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് 5500 വോട്ടിന് വിജയിച്ചു. ഒപ്പം പ്രസിഡന്റാകാനുള്ള നിയോഗവും . ഇന്ന് കുട്ടമ്പുഴ എറണാകുളം ജില്ലയുടെ ഭാഗവുമാണ്. ജില്ലാ പഞ്ചായത്ത് 16 ഡിവിഷനുകളുമായി. 1994 ൽ പഞ്ചായത്ത് രാജ് നിയമം നിലവിൽ വന്നതോടെ ജില്ലാ കൗൺസിൽ പിരിച്ചുവിട്ടു. 1979ൽ വെള്ളത്തൂവൽ പഞ്ചായത്തിലെ പോത്തു പാറ വാർഡിൽ നിന്നും 101 വോട്ടിന് വിജയിച്ച് പഞ്ചായത്ത് അംഗമായി.സി..പി.എം.വെള്ളത്തൂവൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരിക്കുമ്പോഴായിരുന്നു ആദ്യമത്സരം. വിവിധ സഹകരണ സ്ഥപനങ്ങളുടെ സാരഥി കൂടിയായിരുന്ന കുര്യൻ സി.പി.എം.ജില്ല സെക്രട്ടറിയേറ്റ് അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്.
ആവശ്യങ്ങൾ ജില്ലാ ആസ്ഥാനത്ത് പരിഹരിക്കാനുള്ള സംവിധാനം
സെക്രട്ടറിയേറ്റിൽ പോകാതെ ജനങ്ങൾക്ക് ആവശ്യമുള്ള പലകാര്യങ്ങളും ജില്ലാ ആസ്ഥാനത്ത് പരിഹാരം കാണാൻ അധികാരമുള്ള സംവിധാന മായിരുന്നു ജില്ലാ കൗൺസിൽ. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമ പഞ്ചായത്തുകൾ, പട്ടിക ജാതി പട്ടിക വർഗ്ഗക്ഷേമം, ജില്ലാ റോഡുകൾ ശുദ്ധജല വിതരണം, വനിതാ ,ശിശുക്ഷേമം, ഗ്രാമ വികസനം തുടങ്ങിയ 34 വകുപ്പുകളിൽ വരുന്ന ആവശ്യങ്ങൾ പരിഹരിക്കാനുള്ള അധി കാര സംവിധാനങ്ങളും ജില്ലാ കൗൺസിലിന് ഉണ്ടായിരുന്നതായി കുര്യൻ പറഞ്ഞു.