തൊടുപുഴ :ന്യൂമാൻകോളേജിൽ എയ്ഡഡ്‌മേഖലയിൽ ഈ വർഷം അനുവദിച്ച ബി. എസ്സി സൈക്കോളജി ബിരുദകോഴ്സിന്റെ അഡ്മിഷൻ നടപടികൾ ആരംഭിച്ചു. എം. ജി. യൂണിവേഴ്സിറ്റി ഓൺ ലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. താല്പര്യമുള്ളവർക്ക് ഡിസംബർ ആറുവരെ ഓപ്ഷൻ നൽകാവുന്നതാണ്. നിലവിൽ രജിസ്‌ട്രേഷൻ നടത്താത്തവർക്കും അവസാന അലോട്ട്‌മെന്റിനായി ഓപ്ഷൻ രജിസ്റ്റർ ചെയ്ത് അപേക്ഷിച്ചവർക്കും പുതുതായി രജിസ്റ്റർ ചെയ്ത് അപേക്ഷിക്കാം. റാങ്ക് പട്ടിക പ്രകാരംകോളേജിൽ ഡിസംബർ 15 വരെ പ്രവേശനം നടക്കും. സയൻസ്, ഹ്യുമാനിറ്റീസ്,കോമേഴ്സ് വിഷയങ്ങളിൽ പ്ലസ്ടു പാസ്സായിട്ടുള്ളവർക്കാണ് ഈകോഴ്സിന് അപേക്ഷിക്കാവുന്നത്. കമ്മ്യൂണിറ്റി/ മാനേജ്‌മെന്റ് എന്നീ വിഭാഗങ്ങളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ യൂണിവേഴ്സിറ്റിപോർട്ടലിൽ അപേക്ഷിക്കുന്നതിനോടൊപ്പംകോളേജിൽനേരിട്ട് അപേക്ഷ നൽകേണ്ടതാണെന്നും പ്രിൻസിപ്പൽ അറിയിച്ചു. വിശദവിവരത്തിന് www.cap.mgu.ac.inവെബ്‌സൈറ്റ് സന്ദർശിക്കുക.