തൊടുപുഴ: ഡൽഹി ചലോ മാർച്ചിന്റെ ഭാഗമായി പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യമായി തൊടുപുഴയിൽ കർഷക പ്രതിരോധസമിതി ആഭിമുഖ്യത്തിൽ ഐക്യദാർഢ്യസദസ്സ് സംഘടിപ്പിച്ചു. കർഷകവിരുദ്ധ കരിനിയമങ്ങൾ പിൻവലിക്കുക, ഇലക്ട്രിസിറ്റി ബിൽ 2020 പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കർഷകർ നടത്തിക്കൊണ്ടിരിക്കുന്ന സമരത്തെ
മുഴുവൻ ജനങ്ങളും പിന്തുണക്കണമെന്ന് ഐക്യദാർഢ്യയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഗാന്ധിദർശൻവേദി സംസ്ഥാന സെക്രട്ടറി ടി.ജെ. പീറ്റർ ആവശ്യപ്പെട്ടു.
കർഷകപ്രതിരോധസമിതി സംസ്ഥാന സെക്രട്ടറി എൻ. വിനോദ്കുമാർ അദ്ധ്യക്ഷനായ യോഗത്തിൽ, സെബാസ്റ്റ്യൻ കൊച്ചടിവാരം, മാത്യു ജേക്കബ്, പി.കെ. സജി, ജിമ്മി ജോൺ, ബന്നിച്ചൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.