ഇടുക്കി :ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ പഠിച്ച് ശുപാർശ സമർപ്പിക്കാൻ ടൂറിസം വകുപ്പ് നിയോഗിച്ചിരുന്ന കമ്മിറ്റി താൽക്കാലിക, ദിവസ വേതന ജീവനക്കാരുടെ വേതനം സംബന്ധിച്ച് എത്രയും വേഗം തീരുമാനമെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
ജില്ലാ ടൂറിസം കൗൺസിൽ സെക്രട്ടറിക്കാണ് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നൽകിയത്. വാഗമൺ ഡസ്റ്റിനേഷൻ മാനേജ്‌മെന്റ് കൗൺസിലിനു കീഴിൽ വാഗമൺ ടൂറിസ്റ്റ് കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ഗാർഡുമാരുടെ ശമ്പളം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി. ദിവസം 350 രൂപ ശമ്പളത്തിലാണ് ഇവർ ജോലി ചെയ്യുന്നത്. സന്ദർശകരിൽ നിന്നും ഈടാക്കുന്ന തുച്ഛമായ ഫീസിൽ നിന്നാണ് ശമ്പളം നൽകുന്നതെന്ന് ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഒ.ജെ. ജോൺ സമർപ്പിച്ച പരാതിയിലാണ് നടപടി.