house

തൊടുപുഴ: തൊടുപുഴ ദീനദയ സേവാ ട്രസ്റ്റ് നിർമ്മിച്ച വീടിന്റെ താക്കോൽദാനം നടന്നു. വെള്ളിയാമറ്റം മേത്തൊട്ടി മങ്കുഴിയിൽ ആശ സനൂപും കുടുംബത്തിനുമാണ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ വീട് നിർമ്മിച്ച് കൈമാറിയത്.
ഭവനത്തിൽ നടന്ന ചടങ്ങിൽ വീട് നിർമ്മിക്കാൻ സാമ്പത്തിക സഹായം നൽകിയ തിരുവാണിയൂർ ആ്ര്രപീവ് കണക്ഷൻ സിസ്റ്റംസ് ഇൻഡ്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എംഡി രമേശ് നായർ താക്കോൽ കൈമാറി.
ട്രസ്റ്റ് ചെയർമാൻ പ്രൊഫ. പി.ജി. ഹരിദാസ് അദ്ധ്യക്ഷനായ ചടങ്ങിൽ ശബരിമല അയ്യപ്പ സേവാസമാജം ദേശീയ ഉപാദ്ധ്യക്ഷൻ സ്വാമി അയ്യപ്പദാസ് അനുഗ്രഹ സന്ദേശം നൽകി. ചീഫ് എക്സിക്യൂട്ടീവ് ട്രസ്റ്റി കെ.പി. വേണു ഗോപാൽ, വൈസ് പ്രസിഡന്റ് കെ.പി. ജഗതീഷ് ചന്ദ്ര എന്നിവർ സംസാരിച്ചു. ഇടക്കുന്ന് മലയുടെ അടിവാരത്ത് നിന്ന് 400 മീറ്ററോളം മുകളിലാണ് വീടിരിക്കുന്ന സ്ഥലം. ഷെഡിൽ ജീവിച്ചിരുന്ന അഞ്ചംഗ കുടുംബത്തിന്റെ ദുരിതം അറിഞ്ഞതാണ് ട്രസ്റ്റ് അംഗങ്ങൾ സഹായവുമായെത്തിയത്.