ഉടുമ്പന്നൂർ : തേനീച്ച കോളനി മോഷണം പോയി. സുഭിക്ഷ കേരളം പദ്ധതിയിൽപ്പെടുത്തി ഉടുമ്പന്നൂർ കേരളാ ഓർഗാനിക് ഡെവലപ്മെന്റ് സൊസൈറ്റിയും കൃഷിഭവനുമായി സഹകരിച്ച് ജൈവഗ്രഹം പദ്ധതിയുടെ ഭാഗമായി കർഷകർക്ക് വിതരണത്തിന് വേണ്ടി കേരളാ ഓർഗാനിക് ഡെവലപ്മെന്റ് സൊസൈറ്റി സെക്രട്ടറി ടി.കെ രവീന്ദ്രന്റെ റബ്ബർ തോട്ടത്തിൽ സ്ഥാപിച്ചിരുന്ന 175 കോളനികളിൽ നിന്നും രണ്ട് പെട്ടികളാണ് മോഷണം പോയത്. ഒരു തേനീച്ച കോളനിക്ക് രണ്ടായിരം രൂപാ വിലയുണ്ട്. മേഷ്ടാക്കളെ കണ്ടെത്താൻ പൊലീസ് നടപടി സ്വീകരിക്കണമെന്ന് കോഡ്സ് സെക്രട്ടറി ടി.കെ രവീന്ദ്രൻ അറിയിച്ചു.