തൊടുപുഴ: നഗരസഭയിലെ എൻ.ഡി.എയുടെ വികസനരേഖ ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ കെ.എസ്. അജി പ്രകാശനം ചെയ്തു. ഇടതു വലതു മുന്നണികൾ മാറി മാറി ഭരിച്ചിട്ടും നഗരസഭയ്ക്കുള്ളിൽ യാതൊരു വിധ വികസനവും നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് എൻ.ഡി.എയുടെ നേതൃത്വത്തിൽ വരുന്ന അഞ്ചു വർഷത്തേയ്ക്കുള്ള വികസന കാഴ്ചപ്പാടുകൾ മുന്നോട്ടു വയ്ക്കാൻ തയ്യാറായതെന്ന് അദ്ദേഹം പറഞ്ഞു. ഇക്കുറി എൻ.ഡി.എ തൊടുപുഴ നഗരസഭയുടെ ഭരണം പിടിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി നഗരസഭ പ്രസിഡന്റ് ജിതേഷ്. സി, ജനറൽ സെക്രട്ടറി അനൂപ് പാങ്കാവിൽ, വൈസ് പ്രസിഡന്റ് പി.എസ്. രാജേഷ്, ജില്ലാ സെക്രട്ടറി ടി.എച്ച്. കൃഷ്ണകുമാർ, ജില്ലാ മീഡിയ സെൽ കൺവീനർ സനൽ പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.