ഇടവെട്ടി : പ്രണവം ലൈബ്രറിയുടെ ആദിമുഖ്യത്തിൽ തൊടുപുഴ മൈ ഫാമിലി മെഡികെയറിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ഒന്നാം വാർഡിലെ സ്ഥാനാർത്ഥികൾ ചേർന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഡോ : സൗമ്യ രാജൻ,റോയിസ് റോയി, ആനൂപ് ബെന്നി, അശ്വതി അഖിൽ, അഞ്ചു എന്നിവരുടെ നേതൃത്വത്തിലുള്ളള മെഡിക്കൽ സംഘം രോഗികളെ പരിശോധിച്ചു. ലൈബ്രറി പ്രസിഡന്റ് റ്റി സി ചാക്കോ സെക്രട്ടറി, പി.എൻ സുധീർ , കെ.പി മോഹനൻ എന്നിവർ നേതൃത്വം നൽകി.