തൊടുപുഴ: ഉപ്പുകുന്ന് വില്ലന്തണ്ട് ഭാഗത്തു നിന്നും മൂലമറ്റം എക്‌സൈസ് റേഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചാരായം വാറ്റുന്നതിനായുള്ള കോട പിടി കൂടി നശിപ്പിച്ചു. ഉൾവനത്തിൽ പാറയിടുക്കിൽ സൂക്ഷിച്ചിരുന്ന 200 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമാണ് പിടിച്ചെടുത്തത്. റെയ്ഡിന് എക്‌സൈസ് ഇൻസ്‌പെക്ടർ സുനിൽ ആന്റോ, പ്രിവന്റീവ് ഓഫീസർമാരായ സാവിച്ചൻ മാത്യു, കെ.ആർ.ബിജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ എ.കെ.ദിലീപ്, വി.ആർ.രാജേഷ്, എം.വി. ഡെന്നി, വി.എസ്. അനീഷ്‌കുമാർ, എ.ആർ. അരുൺ എന്നിവർ നേതൃത്വം നൽകി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സ്‌പെഷൽ ഡ്രൈവിന്റെ ഭാഗമായായിരുന്നു പരിശോധന.