ഇടുക്കി: കേരളത്തിലെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയി യിൽ 13 ബൂത്തുകളിലേക്കായി 65 ഉദ്യോഗസ്ഥരെ നിയോഗിക്കും. ഇടമലക്കുടിയിൽ പോളിംഗ് ഡ്യൂട്ടി ചെയ്യാൻ ഉദ്യോഗസ്ഥരോട് താൽപര്യം ചോദിച്ചപ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ദേവികുളം സബ് കളക്ടർ എസ്. പ്രേംകൃഷ്ണൻ പറഞ്ഞു. പോളിംഗ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച്ച രാവിലെ ഏഴിന് പോളിംഗ് സാമഗ്രികളുമായി പുറപ്പെടും.
എല്ലാ പോളിംഗിനും വിവരങ്ങൾ എത്തിക്കാൻ ജില്ലാ ഭരണകൂടം പ്രയോജനപ്പെടുത്തിയിരുന്ന ഹാം റേഡിയോ സർവീസ് ഇത്തവണ തെരഞ്ഞെടുപ്പിന് ഉപയോഗിക്കില്ലെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശൻ പറഞ്ഞു. പൊലീസിന്റെ വയർലെസ് സെറ്റ് സംവിധാനം വിവരങ്ങൾ കൈമാറാൻ സജ്ജമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും അതിനാലാണ് ഇത്തവണ ഹാം റേഡിയോ സേവനം വേണ്ടെന്ന് വെയ്ക്കുന്നതെന്നും കളക്ടർ.
പോലീസ് നടത്തിയ പരിശോധനയിൽ ജില്ലയിലെ എല്ലാ ഭാഗത്ത് നിന്നും റേഞ്ച് ലഭിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ഹാം റേഡിയോ സർവീസ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുൻ തെരഞ്ഞെടുപ്പുകളിൽ ഇടമലക്കുടി ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ നിന്ന് ഹാം റേഡിയോയുടെ സഹായത്തോടെയാണ് പോളിംഗ് വിവരങ്ങൾ എത്തിച്ചിരുന്നത്. പെട്ടിമുടി ദുരന്തസമയത്തും വിവരങ്ങൾ പുറംലോകത്തെ അറിയിക്കാൻ ഹാം റേഡിയോ സേവനം പ്രയോജനപ്പെടുത്തിയിരുന്നു.