കാഞ്ഞാർ :കേരള സർക്കാരിന്റെ നിർമ്മൽ ലോട്ടറിയുടെ ഒന്നാം സമ്മാനമായ എഴുപത് ലക്ഷത്തിന്റെ ഭാഗ്യം കാഞ്ഞാർ മലേപ്പറമ്പിൽ ഇബ്രാഹിമിന്.ലോട്ടറി വിൽപ്പനക്കാരനായ ഇബ്രാഹിമിന്റെ ലോട്ടറികൾ മിക്കവാറും മുഴുവനും വിറ്റു തീരുമായിരുന്നു. എന്നാൽ ഇത്തവണ നിർമ്മൽ ലോട്ടറിയുടെ ഏതാനും നമ്പർ വിൽക്കാൻ കഴി ഞ്ഞിരുന്നില്ല അവയിലൊന്നിനാണ് ഒന്നാം സമ്മാനം കിട്ടിയത്.