തൊടുപുഴ: രണ്ട് തവണ മത്സരിച്ചപ്പോഴും ആരോടും വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. ജയ പരാജയങ്ങൾ ഒരു പോലെ അറിഞ്ഞ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന് തിരഞ്ഞെടുപ്പ് ഓർമ്മകൾ ഏറെയുണ്ട്. രണ്ടായിരത്തിൽ നടന്ന ത്രിതല തിര‍ഞ്ഞെടുപ്പിൽ ചിനിക്കുഴി ഡിവിഷനിൽ നിന്നും ഇളംദേശം ബ്ലോക്ക് പഞ്ചായത്തിലേക്ക് കന്നിയങ്കത്തിൽ 162 വോട്ടിന് പരാജയപ്പെട്ടു. വോട്ട് ചോദിക്കാതെ എങ്ങനെ വിജയിക്കുമെന്ന് അക്കാലത്ത് പാർട്ടിയിൽ വിമർശനം ഉയർന്നിരുന്നു. താൻ രാഷ്ട്രിയം പറയും. വ്യക്തി പരമായ താൽപ്പര്യങ്ങളും​കുടുംബ ബന്ധങ്ങളോന്നും ഉപയോഗിച്ചിരുന്നില്ല. 2005​ ൽ ഉടുമ്പന്നൂർ ഡിവിഷനിൽ നിന്നും ഇതെ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച് 1360 വോട്ടിന് വിജയിച്ചു. അന്നും തനിക്ക് വോട്ട് ചെയ്യണമെന്ന് ആരോടും പറഞ്ഞില്ല. ചിഹ്നം മാത്രമാണ് പറഞ്ഞത്. വോട്ട് ചോദിക്കുന്നത് ഭംഗിയല്ല എന്നാണ് വിശ്വസിച്ചുപോരുന്നത്.തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം പറയും. വോട്ടർ മാരാണ് വോട്ട് ചെയ്യുന്ന കാര്യം തിരുമാനിക്കേണ്ടതെന്ന് നിലപാടാണ് തന്റേത്.തോറ്റപ്പോൾ ദു ഖവും, ജയിച്ചപ്പോൾ സന്തോഷവും തോന്നിയിട്ടില്ല. .തോളിൽ കൈയിട്ടും , ലോഹ്യം പറഞ്ഞും വോട്ട് ചോദിക്കുന്നതും ഭംഗിയല്ല. പണ്ട് തിരഞ്ഞെടുപ്പ് പൊതുയോഗ നോട്ടിസുകളിൽ ഉച്ചഭാഷണിയും ഉണ്ടായിരിക്കുമെന്ന് പ്രത്യേകം എഴുതിയിരിക്കും.കോളമ്പി മൈക്കിലൂടെ ആവേശതിരയിളക്കുന്ന നേതാക്കളുടെ പ്രസംഗങ്ങൾ കേൾക്കാൻ ജനക്കുട്ടം തടിച്ചു കൂടുമായിരുന്നു. വേദികളിലേക്ക് ആളുകളെ എത്തിക്കാൻ വേണ്ടിയാണ് നോട്ടിസിൽ ഉച്ചഭാഷണിയുടെ അറിയിപ്പ് നൽകുന്നത്. അക്കലത്ത് ജനങ്ങൾ സന്ധിക്കുന്നത് ഇത്തരം വേദികളിലൂടെയാണ്. സി.പി..ഐ ജില്ല അസി.. സെക്രട്ടറി യായിരിക്കെയാണ് ആദ്യം മത്സരിച്ചത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വന്ന മാറ്റം പണക്കൊഴുപ്പാണ്. പണ്ടോക്കെ ചെലവുകൾ വളരെ കുറവായിരുന്നു. സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗം,​ പ്രഭാത് ബുക്ക് ഹൗസ് ഡയറക്ടർ ബോർഡ് അംഗം,​ തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് മെമ്പർ,​ ഉടുമ്പന്നൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം,​ പത്ര പ്രവർത്തക യൂണിയൻ ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ച ശിവരാമൻ എൽ.ഡി..എഫ് ജില്ലാ കൺവീനർ കൂടിയാണ്.