ഇടുക്കി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന് കർഷകവിരുദ്ധ നിയമങ്ങളും പിൻവലിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് രാഷ്ട്രീയ കിസാൻ മഹാസംഘം ഉൾപ്പെടെയുള്ള കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മലനാട് കർഷക രക്ഷാ സമിതി ചെറുതോണിയിൽ നിൽപ്പുസമരം നടത്തി. കർഷക ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
കാർഷികോല്പന്നങ്ങൾക്ക് വില സ്ഥിരത ഉറപ്പുവരുത്തുക കർഷകർക്ക് 10000 രൂപ പെൻഷൻ അനുവദിക്കുക, കർഷകന്റെ കടം പൂർണ്ണമായി എഴുതി തള്ളുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തിയ സമരം ജോസ് ശൗര്യംമാക്കൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രാജു സേവ്യർ, അപ്പച്ചൻ ഇരുവേലി, ഷാജി തുണ്ടത്തിൽ, ബെന്നി വടക്കേമുറി, സോളമൻ പുളിക്കക്കുന്നേൽ എന്നിവർ പ്രസംഗിച്ചു. നിൽപ്പുസമരത്തിൽ വക്കച്ചൻ ചേറ്റാനിയിൽ, മത്തായി മേക്കാട്ടിൽ, എന്നിവർ നേതൃത്വം നൽകി.