ഇടുക്കി: തിരഞ്ഞെടുപ്പ് പ്രചാരണം സമാപിക്കാനൊരുങ്ങവെ ഹരിതകർമ്മ സേനയെ ഉപയോഗിച്ച് പാഴ് വസ്തുക്കൾ നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടർ സ്ഥാനാർഥികളേയും രാഷ്ട്രീയപ്പാർട്ടി നേതാക്കളെയും ഓർമ്മിപ്പിച്ചു.ഇതു സംബന്ധിച്ച നിർദ്ദേശം തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ ഭരണകൂടവും തദ്ദേശ സ്ഥാപന മേധാവികൾക്ക് നൽകിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ എച്ച് ദിനേശൻ പറഞ്ഞു. അണുനശീകരണത്തിനും ഹരിത കർമ്മ സേനാ യൂണിറ്റുകളെ ഉപയോഗിക്കാം.പോളിംഗ് ബൂത്തുകളിലും ഇലക്ഷൻ കമ്മിറ്റി ഓഫീസുകളിലുമൊക്കെ ഹരിത ചട്ടം കണിശമായും പാലിയ്ക്കുന്നത് ഉറപ്പാക്കണം. ബൂത്തുകളിൽ ഡിസ്‌പോസിബിൾ, നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവയുടെ ഉപയോഗം ഒഴിവാക്കണം.പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ഭക്ഷണപ്പൊതികൾ വേണ്ടെന്നും വയ്ക്കണം. മാലിന്യം തരം തിരിച്ച് നിക്ഷേപിക്കുന്നതിന് ബിന്നുകൾ സ്ഥാപിക്കണം. കുടിവെള്ള വിതരണത്തിന് അണുവിമുക്തമാക്കിയ പാത്രങ്ങൾ സജ്ജമാക്കണമെന്നും കളക്ടർ അറിയിച്ചു.