ഇടുക്കി: കൊവിഡ് പ്രോട്ടോകോൾ പാലിച്ചു തിരഞ്ഞെടുപ്പ് നടത്താനുള്ള സർക്കാർ തീരുമാനം ഹെൽത്ത് ഇൻസ്‌പെക്ടർ മാരുടെ സമ്മതിദാനാവകാശം സംരക്ഷിക്കപ്പെടുന്നില്ല എന്നാക്ഷേപം.ഹെൽത്ത് ഇൻസ്‌പെക്ടർ മാരെയും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മാരേയുമാണ് നോഡൽ ഓഫീസർമാരായും സെക്കൻഡ് നോഡൽ ഓഫീസർമാരായും നിയമിച്ചു കൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്. എന്നാൽ ഇവർക്ക് പോസ്റ്റൽ വോട്ട് അനുവദിച്ചിട്ടില്ല. മറ്റുള്ള പോളിംഗ് ഉദ്യോഗസ്ഥർക്കും ക്വാറന്റൈനിൽ ഇരിക്കുന്നവർക്കും വോട്ടവകാശം വിനയോഗിക്കാൻ മാർഗ്ഗ നിർദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷൻഇറക്കിയിട്ടുണ്ട്. എന്നാൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ കാര്യത്തിൽ ഇതുണ്ടായിട്ടില്ല.പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൊവിഡ് മാനദണ്ഡപ്രകാരം നടക്കുന്നു എന്ന് ഉറപ്പാക്കുവാൻ നയോഗിക്കപ്പെട്ടിരിക്കുന്ന ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് തങ്ങളുടെ സമ്മദിദാന അവകാശം വിനയോഗിക്കുവാൻ അവസരമുണ്ടാക്കണമെന്ന് എൻ.ജി.ഒ. അസോസിയേഷൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഷാജി ദേവസ്യ, രാജേഷ് ബേബി, ഷിഹാബ് പരീത്,പി എം ഫ്രാൻസിസ് ,ബിജു തോമസ്, സഞ്ജയ് കബീർ, ഡോളിക്കുട്ടി, സി എസ് ഷെമീർ ,ബനോയി കെ സി. എന്നിവർ സംസാരിച്ചു