ചെറുതോണി: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സമഗ്ര ശിക്ഷാ ഇടുക്കി അറക്കുളം ബി ആർ സി യുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികളുടെ വീട് സന്ദർശിക്കുകയും, സമ്മാനമായി ഭക്ഷ്യ കിറ്റും, പുതുവസ്ത്രങ്ങളും നൽകുകയും ചെയ്യ് തു. ഇടുക്കി ജില്ലാ പൊലീസ് സൊസൈറ്റി സ്‌പോൺസർ ചെയ്യ്ത കിറ്റിൽ ഹോർലിക്സ്, മാഗി, കേക്ക്, ഈന്തപ്പഴം, കടലമിഠായി, ചിപ്സ്, ബിസ്‌ക്കറ്റ് എന്നിവ ഉൽപ്പെടെ 540 രൂപയുടെ സാമഗ്രികളും, ബി ആർ സി പ്രവർത്തകർ സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് ഓരോ കുട്ടിക്കും ആയിരം രൂപയുടെ പുതു വസ്ത്രവും വാങ്ങി നൽകി. സ്‌പെഷ്യൽ എഡ്യൂക്കേറ്റേഴ്സ് കുട്ടികളുടെ അളവിനൊത്ത ഡ്രസ്സ് വാങ്ങുകയും അത് അവരുടെ വീട്ടിലെത്തി നൽകുകയും ചെയ്യ്തത് കുട്ടികൾക്കും, രക്ഷാകർത്താക്കൾക്കും ഒരു പോലെ ആനന്ദകരമായിരുന്നു. കിടപ്പിലായ കുട്ടികൾ ഉൽപ്പെടെ 56 പേർക്കാണ് സമ്മാനങ്ങൾ ലഭ്യമായത് അറക്കുളം ബിപിസി മുരുകൻ വി അയത്തിൽ, വാഴത്തോപ്പ് ഗവ എൽ പി സ്‌കൂൾ ഹെഡ്മാസ്റ്റർ പി കെ ശശിമോൻ, കരിപ്പിലങ്ങാട് സ്‌കൂൾ ഹെഡ്മിസ്ട്രസ് ഷെർളി ഫിലിപ്പ് അധ്യാപകരായ വി ടി ശ്രീകല, പി.ബി ബീന, മീര ജോൺ, പ്രോഗ്രാം കൺവീനർ മിനു ജേക്കബ്, ബി ആർ സി പ്രവർത്തകർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി