ഇടുക്കി :താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ചട്ടം ലംഘിച്ചു പതിപ്പിക്കുകയും സ്ഥാപിക്കുകയും ചെയ്തിരുന്ന പോസ്റ്ററുകളും ബാനറുകളും ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തു. കട്ടപ്പന കുട്ടിക്കാനം റൂട്ടിൽ മാട്ടുക്കട്ട, മേരിക്കുളം, ചെമ്പളം, ചപ്പാത്തു, പരപ്പ്, കട്ടപ്പന, കുട്ടിക്കാനം, അയ്യപ്പൻ കോവിൽ ചെമ്പളം പള്ളി പടിയിൽ റോഡിൽ വരച്ച ചിഹ്നം, കട്ടപ്പന പുളിയന്മല റോഡിൽ ബാനർ തുടങ്ങിയവ നീക്കം ചെയ്തു.