തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പു വരുത്തുന്നതിന് കളക്ടറേറ്റിൽ കൺട്രോൾ റൂം ആരംഭിച്ചു. തിരഞ്ഞെടുപ്പ് ദിവസം രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണി വരെ കൺട്രോൾ റൂം പ്രവർത്തിക്കും. പൊതുജനങ്ങൾക്കും പോളിംഗ് ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കും പോളിംഗ് അനുബന്ധ വിഷയങ്ങളിൽ സംശയനിവാരണത്തിന് കൺട്രോൾ റൂമിന്റെ സേവനം പ്രയോജനപ്പെടുത്താം.
ഫോൺ നമ്പർ ; 04862 232340, 232400, 232410, 232440, 9495534622, 9495929220, 9496328171, 9496439144, 9496501830.