
ചെറുതോണി: ഫയർ ആന്റ് റെസ്‌ക്യൂ സിവിൽ ഡിഫൻസ് ഡേ ആചരിക്കുന്നതിന്റെ ഭാഗമായി ചെറുതോണി ടൗണും വാഹനങ്ങളും സിവിൽ ഡിഫൻസ് സേന അംഗങ്ങൾ അണുവിമുക്തമാക്കി. സ്റ്റേഷൻ ഓഫീസർ ആർ ജയദേവന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ചെറുതോണി ഫയർ ആൻഡ് റസ്‌ക്യൂ സർവീസസ് ഇടുക്കി യൂണിറ്റിന്റെ കീഴിൽ വാഴത്തോപ്പ്, മരിയാപുരം,കാമാക്ഷി, കഞ്ഞിക്കുഴി എന്നീ പഞ്ചായത്തുകളിലെ സന്നദ്ധ പ്രവർത്തരെ തിരഞ്ഞെടുത്താണ് ട്രെയിനിങ് നൽകിയത് . ഫയർ ആൻഡ് റെസ്‌ക്യൂ സേനയുടെ ഒപ്പം നിന്ന് പ്രവർത്തിക്കുകയും ദുരന്തത്തിന് ആഘാതം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സിവിൽ ഡിഫൻസ് വോളണ്ടിയർ എന്ന ആശയം രൂപകൽപ്പന ചെയ്തത്.
പൊതു ജനങ്ങൾക്ക് ബോധവൽക്കരണ ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു.
ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ ആർ ജയദേവൻ, പോസ്റ്റ് വാർഡൻ അലൻ ജോസ്, ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ നൗഷാദ് വിഎസ് തുടങ്ങിയവർ പങ്കെടുത്തു.