തൊടുപുഴ : പോസ്റ്ററിൽ സ്ഥാനാർത്ഥികളുടെ ചിത്രം വന്നാൽ കുഴപ്പമാണോ....അത്തരമൊരു ആശങ്കയിൽ തന്റെയും ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ബീനാ സുരേന്ദ്രന്റെയും തിരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ നിന്നും ഫോട്ടോകൾ മുറിച്ച്മാറ്റി വീടുകളിൽ പ്രചാരണത്തിന് പോയപ്പോൾ ഇതാണ് സ്ഥാനാർത്ഥി എന്ന് പ്രവർത്തകർ പരിചയപ്പെടുത്തിയ സംഭവം ഓർത്തെടുക്കുകയാണ് ഇ എസ് ബിജി മോൾ എം. എൽ എ .
കാൽ നൂറ്റാണ്ട് മുമ്പ് ബ്ളോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥിയായിരുന്നപ്പോൾ പോസ്റ്ററിൽ ചിത്രങ്ങൾ ഉണ്ടങ്കിൽ ഇലക്ഷൻ കമ്മിഷന്റെ ' പിടി വീഴുമെന്നും ചട്ട വിരുദ്ധ മാണന്നുമാണ് ആരോ പ്രചരണം അഴിച്ചുവിട്ടത് . ഇത് കേട്ട പാടെ ഏതാനും പ്രവർത്തകർ മതിലുകളിൽ നിന്നും ഒട്ടിച്ച പോസറ്ററുകളിലെ ചിത്രങ്ങൾ മുറിച്ച്മാറ്റി താനും നേതാക്കളും എത്തുമ്പോൾ ചിത്രങ്ങൾ ഇല്ലാത്ത പോസ്റ്റ റുകൾ ആണ് മതിലുകളിൽ കണ്ടത്. പ്രവർത്തകരെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി വീണ്ടും പുതിയ പോസ്റ്ററുകൾ അടിച്ച് ഒട്ടിച്ചാണ് ആദ്യ മത്സരത്തിൽ പ്രചരണം നടത്തിയത്.വാഗമൺ ഡിവിഷനിൽ നിന്നും അഴുത ബ്ലോക്ക് പഞ്ചായത്തിലേക്ക് 723 വോട്ടിന് വിജയിച്ചു . 22ാം വയസ്സിൽ ആദ്യമായി എന്റെ കന്നി വോട്ട് എനിക്കു തന്നെ ആദ്യം ചെയ്യുവാനുള്ള അവസരം ലഭിച്ചു. ആദ്യമായി അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റുമായി . അന്നു തുടങ്ങിയ ജൈത്ര യാത്ര ഇന്നും തുടരുന്നു. പഴയ കാലത്ത് ഭക്ഷണം കഴിക്കാൻ പോലും നിവൃത്തിയില്ല. വീടുകളിൽ എത്തുമ്പോൾ പ്രവർത്തകർ നൽകുന്ന ഭക്ഷണമാണ് കഴിച്ചിരുന്നത്. കടകളും ഇല്ലായിരുന്നു. കോട്ടമല ഭാഗത്തു നിന്നും വാഗമണ്ണിൽ എത്തിയാലാണ് ഭക്ഷണം ലഭിക്കുക യുള്ളു. ഇവിടേക് 22 കിലോമീറ്റർ ദൂരമുണ്ട്. കാട്ടുപാതകളിലൂടെ യും പൊടി പറത്തുന്ന ചെമ്മൺ പാതകളിലുടെയും നടന്നാണ് വോട്ട് ചോദിക്കാൻ പോകുന്നത്. വീടുകളിലും തോട്ടം തൊഴിലാളികൾ ജോലി ചെയ്യുന്ന ഇടങ്ങളിലും എത്തിയായിരുന്നു പ്രചരണം . ഇന്നത്തെപ്പോലെ പ്രചാരണ സൗകര്യങ്ങൾ ഇല്ലായിരുന്നു. കവലകളിൽ കൈ എഴുത്ത് പോസ്റ്ററുകളും ചുവരെഴുത്തുമായിരുന്നു പ്രചരണം . 2005 ൽ വാഗമൺ ഡി വിഷനിൽ നിന്നും, 2000 ത്തോളം വോട്ടുകൾക്ക് വിജയിച്ച് ജില്ലാ പഞ്ചായത്തംഗമായി. ഒരു വർഷത്തിന് ശേഷം നടന്ന നിയമസഭാ തിരത്തെടുപ്പിൽ 55 23 വോട്ടിന് പീരുമേട്ടിൽ നിന്ന് വിജയിച്ചു.സി.പി. ഐ സംസ്ഥാന കൗൺസിൽ അംഗമാണ്.