തൊടുപുഴ: ജില്ലയിൽ നാളെ ബൂത്തിലേക്ക് പോകുന്നത് 901593 വോട്ടർമാർ. ഇവരിൽ പുരുഷൻമാർ 448370 പേർ പുരുഷൻമാരും 453221 പേർ സ്ത്രീകളുമാണ്. രണ്ട് പേർ ട്രാൻസ്‌ജെൻഡർമാരുമുണ്ട്. തൊടുപുഴ നഗരസഭയിൽ 39106 പേരാണ് ആകെ വോട്ടർമാർ. ഇവരിൽ 19969 പേർ സ്ത്രീകളും 19137 പേർ പുരുഷൻമാരുമാണ്. കട്ടപ്പന നഗരസഭയിൽ 32922 പേരാണ് ആകെ വോട്ടർമാർ. ഇവരിൽ 16912 പേർ സ്ത്രീകളും 16010 പേർ പുരുഷൻമാരുമാണ്. ജില്ലയിലെ 52 പഞ്ചായത്തുകളിലായി 829565 വോട്ടർമാരാണുള്ളത്. ഇവരിൽ 416340 സ്ത്രീകളും 413223 പുരുഷൻമാരും രണ്ട് ട്രാൻസ്‌ജെൻഡർമാരുമുണ്ട്. ജില്ലയിൽ 1453 പോളിങ്ങ് ബൂത്തുകളാണ് വോട്ടെടുപ്പിന് സജ്ജമാക്കിയിരിക്കുന്നത്. പഞ്ചായത്തിൽ 1384 ബൂത്തുകളും നഗരസഭയിൽ 69 ബൂത്തുകളുമാണ് ഉള്ളത്. 7265 പോളിങ്ങ് ഉദ്യോഗസ്ഥരെയും അടിന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് 1453 ഉദ്യോഗസ്ഥരെ റിസർവ് വിഭാഗത്തിൽ നിയോഗിച്ചിട്ടുണ്ട്.