തിരഞ്ഞെടുപ്പിൽ നിയമനം ലഭിച്ച പോളിങ് ഉദ്യോഗസ്ഥർക്ക് വിവിധ ബ്ലോക്ക്, മുൻസിപ്പാലിറ്റികളിലെ വിതരണ കേന്ദ്രങ്ങളിൽ എത്തിച്ചേരുന്നതിന് കെ എസ് ആർ ടി സി സർവിസുകൾ ഏർപ്പെടുത്തി.
പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിക്കുന്ന ഇന്ന് രാവിലെ മുതൽ കെ എസ് ആർ ടി സി ബസുകൾ സർവീസ് നടത്തും.
പീരുമേട് താലൂക്ക് ഓഫീസിനു മുൻപിൽ നിന്നും മൂന്നാറിലേക്ക് രാവിലെ അഞ്ച് മണിക്കും, ഇടുക്കി കലക്ടറേറ്റിന് മുൻപിൽ നിന്നും അടിമാലിക്ക് രാവിലെ 6.30 നും, ഇടുക്കി കലക്ടറേറ്റിന് മുൻപിൽ നിന്നും മൂന്നാറിലേക്ക് രാവിലെ 6.00 മണിക്കും, മൂലമറ്റം കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും ചെറുതോണിക്ക് രാവിലെ 6.00 മുതൽ മൂന്നു ട്രിപ്പ്, തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ നിന്നും കട്ടപ്പന വഴി നെടുംകണ്ടത്തിന് രാവിലെ 5.30. നും, മൂലമറ്റം കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും തൊടുപുഴ വഴി മൂന്നാറിലേക്ക് രാവിലെ 6.00. മണിക്കും, അടിമാലി ബസ് സ്റ്റാൻഡിൽ നിന്നും മൂന്നാറിലേക്ക് രാവിലെ 7.30. മണിക്കും, തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ നിന്നും കുട്ടിക്കാനത്തിന് രാവിലെ 6.00. മണിക്കും, കട്ടപ്പന ബസ് സ്റ്റാൻഡിൽ നിന്നും കുട്ടിക്കാനത്തിന് രാവിലെ 6.30.നും, ഇടുക്കി കലക്ടറേറ്റിൽ നിന്നും കട്ടപ്പനക്ക് രാവിലെ 7.00. മണിക്കും വാഹനങ്ങൾ പുറപ്പെടും.