kerala-local-body-electio

ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആവേശത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ മറന്ന ഇടുക്കിയിൽ പരസ്യപ്രചാരണം കൊട്ടികലാശത്തോടെ സമാപിച്ചു. കൊട്ടിക്കലാശങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ തടഞ്ഞിരുന്നെങ്കിലും ഹൈറേഞ്ചിലടക്കം പാലിക്കപ്പെട്ടില്ല. ഭൂരിഭാഗം പ്രദേശങ്ങളിലും പ്രധാന ടൗണുകളിൽ നിന്ന് വ്യത്യസ്തമായി അതത് വാർഡുകൾ കേന്ദ്രീകരിച്ചായിരുന്നു കൊട്ടിക്കലാശം. പലയിടത്തായതിനാൽ പൊലീസിന് തടയാനുമായില്ല.

നാളെ ഒമ്പത് ലക്ഷം പേരാണ് ഇടുക്കിയിൽ പോളിംഗ് ബൂത്തിലേക്ക് പോവുന്നത്. പരസ്യപ്രചാരണം അവസാനിക്കുമ്പോഴും ഇടുക്കി ആർക്കൊപ്പമാണെന്ന് ഇനിയും വ്യക്തമല്ല. ഇടുക്കിയിൽ മാത്രമുള്ള ഭൂവിനിയോഗ ഉത്തരവുകളുമടക്കം നിരവധി പ്രാദേശിക വിഷയങ്ങൾ തിരഞ്ഞെടുപ്പിൽ ജനം ചർച്ച ചെയ്യുന്നുണ്ട്.

ഇടുക്കിയിലെ വോട്ട് ചിത്രം

 ആകെ വോട്ടർമാർ- 9,01,593

 പുരുഷന്മാർ- 4,48,370

 സ്ത്രീകൾ- 4,53,221

 ട്രാൻസ്ജെൻഡർ- രണ്ട്