ശാന്തിഗ്രാം : ഇടിഞ്ഞമലയിലും ശാന്തിഗ്രാമിലും കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിൽ നാട്ടുകാർ ഭീതിയിൽ. ഏതാനും ദിവസം മുമ്പ് പ്രദേശത്ത് നടന്ന വിവാഹാഘോഷത്തിൽ നിന്നാണ് വലിയ തോതിൽ കൊറോണ രോഗികൾ വർദ്ധിച്ചത്. ശാന്തിഗ്രാമിൽ വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചതോടെ വ്യാപാര സ്ഥാപനങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്.