തൊടുപുഴ: ഉണ്ടപ്ലാവ് സാന്ത്വനം ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ കീഴിൽ എ.എം. മുഹമ്മദ്കുഞ്ഞ് ലബ്ബാ സാഹിബ് സ്മാരക ആംബുലൻസ് ഫ്ലാഗ് ഒഫ് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലിം നിർവഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എം.എ ഷുക്കൂർ ലബ്ബാ സാഹിബ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ജന. സെക്രട്ടറി പി.എം. അബ്ബാസ് മാസ്റ്റർ, ജില്ലാ വൈസ് പ്രസിഡന്റ് എസ്.എം. ഷരീഫ് സംസാരിച്ചു. റിലീഫ് സെൽ ചെയർമാൻ എ.എം. ഹാരിദ് അദ്ധ്യക്ഷത വഹിച്ചു.