മഞ്ഞള്ളൂർ: പഞ്ചായത്ത് 10ാം വാർഡ് കാപ്പ് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി പ്രതീഷ് പ്രഭാകരന്റെ (ഉണ്ണി) വീടിന് നേരെ ആക്രമണം . ഇന്നലെ പുലർച്ചെ മൂന്നിനോടെ ബൈക്കിലെത്തിയ അക്രമികൾ വീടിനും , വീടിനു മുമ്പിൽ പാർക്ക് ചെയ്തിരുന്ന കാറിനും നേരെ കല്ലേറ് നടത്തി. കല്ലേറിൽ വീടിന്റെ ജനൽ ചില്ലകൾ തകർന്നു . ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോൾ ബൈക്കിൽ കയറി അക്രമികൾ രക്ഷപ്പെട്ടു. വാഴക്കുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്തു. അക്രമികളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് ബി.ജെ.പി മഞ്ഞള്ളൂർ പഞ്ചായത്ത് സമിതി ആവശ്യപ്പെട്ടു.