തൊടുപുഴ :ആദ്യ മത്സരത്തിന്റെ വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പ് രാത്രിയിൽ ഗുരുദേവ പ്രതിഷ്ഠയ്ക്ക് നേരെ ആക്രമണമുണ്ടായതും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചപ്പോൾ വെള്ളിയാമറ്റം സെറ്റിൽ മെൻെറ് കോളനിയിൽ ലഭിച്ച രസകരമായ അനുഭവവും ഓർത്തെടുക്കുകയാണ് കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അലക് സ് കോഴിമല. മൂന്ന് പതിറ്റാണ്ട്
മുമ്പ് കൊക്കയാർ പഞ്ചായത്തിലെ മുളംകുന്ന് വാർഡിൽ നിന്നും 175 വോട്ടിനാണ് വിജയിച്ചത്. തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കോടികുത്തി ജംഗ്ഷനിൽനിന്നും മരുതും മുട്ടിലേക്ക് കലാശക്കൊട്ട് റാലി നടത്തുവാനിരിക്കുമ്പോഴായിരുന്നു ആരോ ഗുരുദേവ പ്രതിഷ്ടയുടെ ചില്ല് നശിപ്പിച്ചത്.ഇതിനോട് ചേർന്ന് കുമരനാശൻ മെമ്മോറിയൽ എൽ.പി സ്കൂളിലാണ് പോളിംഗ് ബൂത്ത് .കലാശകൊട്ട് പോലും നടത്താൻ കഴിയാതെ പോയ ആശങ്കയും. പിന്നീട് പൊലീസ് പ്രതിയെ പിടികൂടിയപ്പോഴാണ് പ്രതിഷ്ഠ യുടെ ഗ്ലാസ് പൊട്ടിച്ചത് മനോരോഗിയാണെന്ന് മനസിലായി.2010-ൽ മൂലമറ്റം ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് 10500 വോട്ടിന് വിജയിച്ച് പ്രസിഡന്റായി.അന്ന് 16 ഡിവിഷനുകളും യു.ഡി.എഫ് പിടിച്ചെടുത്ത് ചരിത്ര വിജയം നേടി.ആദിവാസികളും ഗിരിവർഗ്ഗക്കാരും ഏറെയുള്ള വെള്ളിയാമറ്റം മേഖലയിൽ പ്രചാരണത്തിനെത്തിയപ്പോൾ സ്ഥാനാർത്ഥിയുടെ പേര്അലക് സ് കോഴിമലയാണെന്ന് കൂടെയുള്ളവർ പറഞ്ഞതോടെ എന്നെ കെട്ടിപിടിച്ചും ഉമ്മവെച്ചും നാട്ടുകാർ പ്രകടിപ്പിച്ച സ്നേഹം ഒരിക്കലും മറക്കാൻ കഴിയില്ല. എൻെറ് വീട്ടു പേര് കോഴിമലയെന്നാണ്. ആദിവാസി രാജാവിൻെറ് ആസ്ഥാനം ആദ്യം കോഴിമല എന്നാണ് പറഞിരുന്നത്.കോഴിമല ലോപിച്ചാണ് പിന്നീട് കോവിൽ മലയായിമാറിയത് . പേരിനൊപ്പം കോഴിമല എന്ന് കേട്ടതോടെ നിഷ് കളങ്ക രായ അവർ എന്നെ സ്നേഹം കൊണ്ട് വല്ലാതെ വീർപ്പുമുട്ടിച്ചത് മായത്ത അനുഭവമാണ്. പഴയ കാലത്ത് വീടുകളിൽ വോട്ട് ചോദിച്ച് പോകുമ്പോൾ അവർക്ക് വ്യക്തമായ നിലപാടുകൾ ഉണ്ടായിരുന്നു. രാഷ്ടീയചിന്ത യായിരുന്നു ഏറെപ്പേരിലും . ഇപ്പോൾ ഇതിനെല്ലാം മാറ്റം വന്നു. സംസ്ഥാന സഹകരണ ബാങ്ക് എക്സിക്യൂട്ടിവ് ഡയറക്ടർ, ജില്ലാ സഹകരണ ബാങ്ക് എക്സിക്യൂട്ടിവ് ഡയറക്ടർ,പിരുമേട് സർക്കിൾ സഹകരണ യുണിയൻ മെമ്പർ, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻ് ,യു.ഡി.എഫ് ജില്ലാ കൺവീനർ എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അലക് സ് പെരുവന്താനം അഗ്രികൾച്ചറൽ ഇംപ്രൂമെൻറ് കോ.ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ് കൂടിയാണ്..