തൊടുപുഴ: അഖിലേന്ത്യ ബന്ദിനോടനുബന്ധിച്ച് കേരളത്തിൽ നടത്തുന്ന ഐക്യദാർഢ്യദിനാചരണം വിജയിപ്പിക്കാൻ
എസ്.യു.സി.ഐ ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു. സമരത്തിന്റെ മുൻനിരയിൽ നിൽക്കേണ്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മറവിൽ ആ ദൗത്യം പാടെ ഉപേക്ഷിച്ചിരിക്കുകയാണ്. തിരുവനന്തപുരത്തുൾപ്പെടെ സമരം ചെയ്ത എസ്.യു.സി.ഐ പ്രവർത്തകർക്കെതിരെ കേസ് ചാർജ് ചെയ്തിരിക്കുകയാണ്.സെക്രട്ടറി എൻ. വിനോദ്കുമാർ, എം.ബി. രാജശേഖരൻ, അനിൽ, കെ.എൽ. ഈപ്പച്ചൻ, സിബി സി. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.