തൊടുപുഴ: അശാസ്ത്രീയ സങ്കര ചികിത്സാ രീതിയികൾക്കെതിരെദേശവ്യാപകമായി ഐ.എം.എ., ഐ.ഡി.എ. യുടെനേതൃത്വത്തിൽ ഇന്ന് രണ്ട് മണിക്കൂർ സൂചനാ പണിമുടക്ക് നടത്തും. ഡിസംബർ 11ന് രാവിലെ 6 മുതൽ വൈകുന്നേരം 6 മണിവരെ പണിമുടക്കും.

ചികിത്സാ രംഗത്ത്‌ലോകം മുഴുവൻ സ്വീകരിച്ചിരിക്കുന്ന നിലപാടുകളിൽ നിന്ന് കടകവിരുദ്ധമായ സമീപനം സ്വീകരിച്ചിരിക്കുന്നകേന്ദ്രസർക്കാരിന്റെ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ്‌ഡോക്ടർമാർ സമരത്തിനിറങ്ങുന്നത്. ആയുർവേദ വിഭാഗത്തിന് 58 ശസ്ത്രക്രിയകൾ ചെയ്യാവാൻ അനുമതി നൽകുന്ന കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിരുന്നു.
ഒരു ശസ്ത്രക്രിയ വിജയകരമായി നടത്താൻ 9 മുതൽ 12 വർഷത്തെ വിദഗ്ദ്ധ പഠനവും പ്രായോഗിക പരിശീലനവും ലഭിച്ച സർജന്റെയും അനസ്‌തേഷ്യഡോക്ടറുടെയും കൂട്ടായസേവനം അത്യന്താപേക്ഷിതമാണ്.
ആയുർവ്വേദം പ്രാചീന ഭാരതത്തിന്റെ മഹത്തായ സംഭാവനയാണ്. അത് എന്നും ജനനൻമയ്ക്കായി നിലനിൽക്കണം. സങ്കരവൈദ്യം ആയുർവ്വേദത്തിന്റെ അന്ത്യം കുറിച്ചേക്കാനിടയാക്കിയേക്കുമെന്നും ഐ.എം.എ. വ്യക്തമാക്കുന്നു.