തൊടുപുഴ: ദിവസേനയുള്ള ഇന്ധന കൊള്ളക്കെതിരെ ബാലറ്റിലൂടെ മറുപടി നൽകണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ പറഞ്ഞു. കൊവിഡ് പ്രതിസന്ധിയിൽ ജനങ്ങൾ നട്ടം തിരിയുമ്പോഴാണ് കേന്ദ്രം ഡീസലിനും പെട്രോളിനും പാചക വാതകത്തിനുമെല്ലാം ദിനംപ്രതി വില വർദ്ധിപ്പിക്കുന്നത്. ഇന്ത്യയിലെ ജനങ്ങളോട് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. സംഘപരിവാർ ശക്തികളും മറുഭാഗത്ത് ഇന്ത്യയിലെ ജനങ്ങളും തമ്മിലുള്ള പോരാട്ടത്തിൽ നമുക്ക് വിജയം
ഉണ്ടായെ പറ്റു. ഇന്ധനക്കൊള്ളക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന് വരണമെന്ന് ശിവരാമൻ അഭ്യർത്ഥിച്ചു.