കട്ടപ്പന :ഗവൺമെന്റ് ഐ.ടി.ഐയിലെ പ്ലംബർ, വെൽഡർ, ടൂറിസ്റ്റ് ഗൈഡ് എന്നീ ട്രേഡുകളിലെ ഏതാനും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാർത്ഥികൾ ഡിസംബർ 9 വൈകിട്ട് 5 നകം ഐടിഐയിൽനേരിട്ട് ഹാജരായി നിശ്ചിത മാതൃകയിൽ അപേക്ഷ നൽകണം. അപേക്ഷ ഫീസ് 100 രൂപ. എസ്.എസ്.എൽ.സി, പ്ലസ് 2, എസ്.സി/എസ്.ടി/ ഒബിസി വിഭാഗത്തിൽപ്പെട്ടവർ ജാതി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകളും അപേക്ഷയ്‌ക്കൊപ്പം നൽകണം.