ഇടുക്കി: അബ്കാരി തൊഴിലാളിക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള വിദേശമദ്യം, ബാർ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കൾക്ക് (നിലവിൽ തുടർ വിദ്യാഭ്യാസകോഴ്സുകളിൽ പഠിക്കുന്നവർക്ക്) അദ്ധ്യയന വർഷത്തേക്ക് സ്‌കോളർഷിപ്പ്, പ്രൊഫഷണൽകോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ലാപ്‌ടോപ്പ് എന്നിവ ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ടി ടി സി, ഐ.ടി.ഐ, ഐ.ടി.സി, പ്ലസ് ടു, ഡിഗ്രികോഴ്സ്,പോസ്റ്റ് ഗ്രാജുവേറ്റ്, പ്രൊഫഷണൽകോഴ്സുകൾ,, വിവിധ ഡിപ്ലോമകോഴ്സുകൾ എന്നിവയ്ക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നതുംയോഗ്യതാ പരീക്ഷയിൽ 50 ശതമാനം മാർക്ക് വാങ്ങി യിട്ടുളളവിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.ക്ഷേമനിധിബോർഡിന്റെമേഖല ഓഫീസുകളിൽ നിന്നും സൗജന്യമായി ലഭിക്കുന്ന അപേക്ഷഫോം പൂരിപ്പിച്ച് അപേക്ഷയുടെ രണ്ട് പകർപ്പുകൾ, വിദ്യാർഥിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ,യോഗ്യത പരീക്ഷയുടെ മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെമേലധികാരിയുടെ സാക്ഷ്യപ്പെടുത്തലോടുകൂടി ഡിസംബർ 31ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ബന്ധപ്പെട്ടമേഖല വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർമാർക്ക് സമർപ്പിക്കണം.
പ്രൊഫഷണൽകോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ എൻട്രൻസ് കമ്മീഷണറുടെ അലോട്ട്‌മെന്റിന്റെ പകർപ്പ് ഹാജരാക്കിയാൽ മാത്രമേ പരിഗണിക്കുകയുള്ളൂ. മറ്റു സംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾകോഴ്സുകൾകേരള ഗവൺമെന്റ് അംഗീകൃതമാണെന്ന് സ്ഥാപനമേധാവിരേഖപ്പെടുത്തണം.