ഇടുക്കി: മാനേജ്‌മെന്റ് ഓഫ്‌ലേണിംഗ് ഡിസബിലിറ്റീസ് വിഷയത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റികോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ്‌കോഴ്സിന്റെ ജനുവരി ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. വിദൂര വിദ്യാഭ്യാസ രീതിയിലാണ്‌കോഴ്സ്. 12ാം ക്ലാസ് വിദ്യാഭ്യാസയോഗ്യതയുളള കോഴ്സിന് അപേക്ഷിക്കുന്നതിന് പ്രായപരിധിയില്ല. അദ്ധ്യാപകർ, സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാർ, സൈക്കോളജിസ്റ്റ്, എഡ്യൂക്കേഷൻ തെറാപ്പിസ്റ്റ് എന്നിവർക്ക് മുൻഗണന.കോഴ്സ് വിജയകരമായി പൂർത്തിയാകുന്നവർക്ക് സ്റ്റേറ്റ് റിസോഴ്സ് സെന്റർ നൽകുന്ന സർട്ടിഫിക്കറ്റുകൾ ലഭിക്കും. അപേക്ഷയും വിശദവിവരങ്ങളുംwww.srccc.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബർ 20