ചെറുതോണി: ബൈക്കപകടത്തിൽ യുവാവിനു പരിക്കേറ്റു. പൈനാവ് വേഴാങ്കൽ ജിൻസ് (27)നാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് അഞ്ചിന് ആലിൻചുവട്ടിലാണ് അപകടം നടന്നത്. മറ്റുവാഹനത്തിനു സൈഡുകൊടുക്കുന്നതിനിടെ തെന്നിമാറിയാണപകടം. ആസമയം അതുവഴികടന്നുവന്ന ജില്ലാപഞ്ചായത്തു പൈനാവു ഡിവിഷൻ സ്ഥാനാർത്ഥി വിനയവർദ്ദൻഘോഷിന്റെ വാഹനത്തിൽ ഇടുക്കി മെഡിൽകോളേജിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.