തൊടുപുഴ: ജില്ലയുടെ ഏക മന്ത്രി എം.എം. മണിക്ക് ബൈസൺവാലി 20 ഏക്കർ സെർവന്റ് എൽ.പി സ്‌കൂളിലാണ് വോട്ട്. കേരളകോൺഗ്രസ് (എം) നേതാവ്​ പി.ജെ. ജോസഫ് എം.എൽ.എ രാവിലെ തൊടുപുഴ പുറപ്പുഴ ഗവ. എൽ.പി.എസിൽ വോട്ട് ചെയ്യും. ദേവികുളം എം.എൽ.എ എസ് രാജേന്ദ്രനും കുടുംബവും മൂന്നാറിലെ ഹോസ്റ്റൽ ബൂത്തിലാണ് വോട്ടുള്ളത്. ഏലപ്പാറ പഞ്ചായത്തിലെ തണ്ണിക്കാനം ബൂത്തിലാണ് പീരുമേട് എം.എൽ.എ ഇ.എസ് ബിജിമോളുടെ വോട്ട്. റോഷി അഗസ്റ്റിൻ എം.എൽ.എയ്ക്ക് ഭാര്യ റാണിക്കൊപ്പം വാഴത്തോപ്പ് പഞ്ചായത്തിലെ ഗവ. എൽ.പി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തും. അതേസമയം ഇടുക്കിയുടെ എം.പി ഡീൻ കുര്യാക്കോസിന് വോട്ട് എറണാകുളം ജില്ലയിലാണ്. തറവാട് വീടായ പൈങ്ങോട്ടൂർ പഞ്ചായത്തിലാണ് ഡീനിന്റെ വോട്ട്. നടൻ ആസിഫ് അലിയും ഇന്ന് വോട്ട് ചെയ്യാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരസഭയിലെ 16-ാം വാർഡിൽ കുമ്മംകല്ല് ബി.ടി.എം സ്കൂളിലാണ് ആസിഫിനും കുടുംബത്തിനും വോട്ടുള്ളത്.