തൊടുപുഴ: ഈ തദ്ദേശ തിരഞ്ഞെടുപ്പിലെ വിധി തീരുമാനിക്കുന്നതിൽ പുതുവോട്ടർമാർ നിർണായകശക്തിയാകും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ 39,890 വോട്ടർമാരുടെ വർദ്ധനയാണ് ഇക്കുറിയുള്ളത്. ഇടുക്കി മണ്ഡലത്തിലെ മൂവാറ്റുപുഴ, കോതമംഗലം ഒഴികെയുള്ള അഞ്ച് നിയമസഭാ നിയോജക മണ്ഡലങ്ങളിലെ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിലെ മൂവാറ്റുപുഴ, കോതമംഗലം ഒഴികെയുള്ള അഞ്ച് നിയമസഭാ നിയോജക മണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണം 8,61,703 ആയിരുന്നു. എന്നാൽ ഇത്തവണ4,48,370 പുരുഷന്മാരും 4,53,221 സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡറുമടക്കം 9,01,593 വോട്ടർമാരുണ്ട്. യുവാക്കളടക്കമുള്ള പുതിയ വോട്ടർമാർ എങ്ങനെ ചിന്തിക്കുന്നുവെന്നതിന്റെ വിലയിരുത്തൽ കൂടിയാകും ഈ തിരഞ്ഞെടുപ്പ്.