dog

വണ്ണപ്പുറം : ടൗണിലും പരിസരപ്രദേശത്തും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാവുന്നു. വീടുകളിൽ കയറി കോഴികളെ ആക്രമിക്കലും നായ്ക്കൾ ചെയ്യുന്നുണ്ട്. അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായ്ക്കൾ കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന സഞ്ചാകരികൾക്കും നിത്യവും ഭീഷണിയാണ് . പഞ്ചായത്ത് അധികാരികളുടെഅടിയന്തിര നടപടി ആവശ്യപ്പെട്ട് നാട്ടുകാരുംവ്യാപാരികളും നിവേദനം കൊടുക്കാൻ തീരുമാനിച്ചു.