തൊടുപുഴ: ഒരു മാസമായി അലയും തലയും മുറുക്കി ഇഞ്ചോടിഞ്ച് പൊരുതിയ ത്രിതല തിരഞ്ഞെടുപ്പിൻെറ് ആദ്യ ഘട്ട വോട്ടെടുപ്പ് പൂർത്തിയയതോടെ ആവേശതിരയിളക്കത്തിന് ശമനം. ഇനി ഒരാഴ്ച കൂട്ടലും കിഴിക്കലുമായി ആശങ്കയുടെയും പിരിമുറുക്കത്തിന്റെയും ദിനങ്ങൾ.16ന് രാവിലെയാണ് വോട്ടെണ്ണൽ .ഇടുക്കി അടക്കം അഞ്ച് ജില്ലകളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്.. തെക്കൻ ജില്ലകളെ അപേഷിച്ച് ഇടുക്കിയിൽ ആദ്യ മണിക്കൂറുകളിൽ പോളിംഗ് കുറവായിരുന്നു.നഗരസഭ മേഖലകളിൽ നിന്നും വിത്യസ്തമായി ഗ്രാമ പ്രദേശങ്ങളിലെ ഒറ്റപ്പെട്ട ബൂത്തുകളിൽ ക്യൂ നിന്നാണ് വോട്ട് രേഖപ്പെടുത്തിയത്. മുന്നണികൾ അവസാന നിമിഷം വരെ പോളിംഗ് ശതമാനം ഉയർത്താൻ കിണഞ്ഞു പരിശ്രമിച്ചു. ഗ്രാമ പഞ്ചായത്ത് വാർഡുകളിൽ വോട്ടർ മാരെ തെരഞ്ഞു പിടിച്ച് പോളിംഗ് സ്റ്റേഷനുകളിൽ എത്തിച്ചിരുന്നു. മിക്ക ഗ്രാമ പഞ്ചായത്ത് വാർഡുകളിലും മുൻ തിരഞ്ഞെടുപ്പുകളിൽ നിന്നും വ്യത്യസ്തമായി സ്വതന്ത്ര സ്ഥാനാർത്ഥികളുടെ പോരാട്ടം ഇക്കുറി ശ്രദ്ധേയമായിരുന്നു. അവനാഴിയിലെ എല്ലാ അസ്ത്രങ്ങളുമെടുത്ത് പയറ്റിയ വോട്ടെടുപ്പിൻെറ് ഫലം വരുന്നതുവരെ തലനാരിഴ മുറിച്ച് കൂട്ടി കിഴിക്കലാകും മുന്നണികളും സ്ഥാനാർത്ഥികളും നടത്തുക.