ചെറുതോണി: പോളിംഗിനിടെ കടുത്ത നെഞ്ച് വേദനയെ തുടർന്ന് വാഴത്തോപ്പ് പഞ്ചായത്ത് സ്‌കൂളിലെ ഏഴാം വാർഡ് ബൂത്തിൽ ചുമതലയുണ്ടായിരുന്ന മുരിക്കാശ്ശേരി ഹയർ സെക്കണ്ടറി സ്‌കൂളിലെ ഫസ്റ്റ് പ്രിസൈഡിംഗ് ഓഫീസർ മിനി ദേവസ്യയെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോലിക്കിടെ വൈകിട്ട് നാല് മണിയോടെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ വാഹനത്തിൽ മിനിയെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതെത്തുടർന്ന് അധിക ചുമതലയുള്ള ജോൺസൺ എന്ന ഓഫീസറെ തൽസ്ഥാനത്തേക്ക് നിയോഗിച്ചു.