തൊടുപുഴ: ഇടുക്കിയിയിൽ യു.ഡി.എഫ് വൻ വിജയം നേടുമെന്ന് ഡീൻ കുര്യാക്കോസ് എം.പി. ജില്ലയിൽ കാണുന്ന ഉയർന്ന പോളിങ് ശതമാനം സൂചിപ്പിക്കുന്നത് അതാണ്. ഭൂപതിവ് ചട്ടങ്ങൾ കാലോചിതമായി ഭേതഗതി ചെയ്യാതെ സർക്കാർ ജനങ്ങളെ കബിളിപ്പിച്ചതിലും നിയമങ്ങൾ കൂടുതൽ സങ്കീർണമാക്കിയതിനും സർവ്വ മേഖലകളിലും അഴിമതി നിറഞ്ഞ ഭരണം തൂത്തെറിയുന്നതിനും വേണ്ടി ഇടത് പക്ഷ മുന്നണിക്കെതിരെ ജനങ്ങൾ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയോട് എൽ. ഡി. എഫ് സർക്കാർ കാണിക്കുന്ന അവഗണനയോടും പ്രകൃതിദുരന്തങ്ങൾക്ക് ഇരയായ കുടുംബങ്ങൾക്ക് അർഹമായ നീതി ലഭിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, മറ്റ് കാർഷിക പ്രശ്നങ്ങൾ എന്നിവയെല്ലാം ജനങ്ങൾക്ക് മുന്നിൽ ഒരു പൊതുചർച്ചയ്ക്ക് വിധേയമാക്കാൻ ഐക്യജനാധിപത്യമുന്നണിക്ക് കഴിഞ്ഞിട്ടുണ്ട്. അതെല്ലാം യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ അത്യുജ്വല വിജയത്തിലേക്ക് വഴിതെളിക്കുമെന്നും എം. പി പറഞ്ഞു.