മറയൂർ: തോട്ടം മേഖലയായ വാഗുവരയിൽ ആറാം നമ്പർ ബൂത്തിൽ വോട്ടർമാർക്ക് കാമറ പേന നൽകിയെന്ന് ആരോപണം ഉയർന്നത് സംഘർഷാവസ്ഥയുണ്ടാക്കി. നിലവിലെ പശ്ചാത്തലത്തിൽ വോട്ടർമാർ പേന കൊണ്ടുപോകണമെന്ന ചിലരുടെ ഉപദേശത്തെ തുടർന്ന് പാർട്ടി പ്രവർത്തകർ പേന നൽകിയതിനെ തുടർന്നാണ് വാക്കുതർക്കമുണ്ടായത്. പരാതിപ്പെട്ടതിനെ തുടർന്ന് പ്രിസൈഡിങ് ഓഫീസർ പേന വാങ്ങി സീൽ ചെയ്തു. തുടർന്ന് പേന പരിശോധിച്ചതിൽ കാമറയില്ലെന്ന് കണ്ടെത്തി വീണ്ടും പോളിംഗ് ആരംഭിക്കുകയും ചെയ്തു.