തൊടുപുഴ: യു.ഡി.എഫ് സ്ഥാനാർഥിയുടെ സഹോദരന്റെ വീട് കയറി അക്രമിച്ചതായി പരാതി. ഇതേത്തുർന്ന് മങ്ങാട്ടുകവലയിൽ സംഘർഷാവസ്ഥ. ഏഴാം വാർഡ് ലീഗ് സ്ഥാനാർഥി അബ്ദുൽ ഷെരീഫിന്റെ സഹോദരന്റെ അബ്ദുൾ ജബ്ബാറി വീട്ടിലാണ് അക്രമം നടന്നത്. കുട്ടിയും സ്ത്രീകളുമടക്കം ആറ് പേർക്ക് പരിക്കേറ്റു. അക്രമത്തിന് പിന്നിൽ എൽ.ഡി.എഫ്. പ്രവർത്തകരാണെന്ന് ആരോപണം.തിരഞ്ഞെടുപ്പിന് ശേഷം മങ്ങാട്ടുകവല കെ.കെ.ആർ ജങ്ഷനിലാണ് ആദ്യം പ്രശ്‌നമുണ്ടായത്. ഇവിടുത്തെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നിൽ തർക്കമുണ്ടായി. പൊലീസ് ഇടപെട്ടതോടെ ഇരു വിഭാഗവും പിരിഞ്ഞ് പോയി . പീന്നീട് എൽ.ഡി.എഫ്. പ്രവർത്തകർ വീട് കയറി ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി