തൊടുപുഴ: ആദ്യ ഘട്ട വോട്ടെടുപ്പ് കഴിഞ്ഞിട്ടും സ്ഥാനാർത്ഥികൾക്ക് വിശ്രമമില്ല. പാർട്ടി ഏൽപ്പിച്ച ചുമതലകളുമായി അയൽ ജില്ലകളിലെ പ്രചരണരംഗത്ത് വീണ്ടും സജീവമായി. ജില്ലാ പഞ്ചായത്ത് മൂലമറ്റം ഡിവിഷനിലെ യു .ഡി.എഫ് .സ്ഥാനാർത്ഥിയും കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) ജില്ലാ പ്രസിഡൻുമായ പ്രൊഫ. എം.ജെ. ജേക്കബ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന കോട്ടയം, എറണാകുളം മേഖലകളിലെ വിവിധ പ്രദേശങ്ങളിൽ ഇന്നലെ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി വ്യക്തികളെയും ,പൗര പ്രമുഖരെയും സന്ദർശിച്ച് നിശബ്ദ പ്രചരണത്തിൻെറ് തിരക്കിലായിരുന്നു. മൂവാറ്റുപുഴ, കോതമംഗലം, കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിലായിരുന്നു സന്ദർശനം . യു.ഡി.എഫ് സ്ഥാനാർത്ഥികളെയും നേതാക്കളെയും കണ്ട് അവസാന വട്ട വിലയിരുത്തലും നടത്തി. മൂലമറ്റം ഡിവിഷനിൽ യു.ഡി.എഫിന് വിജയം സുനിശ്ചിതമാണെന്ന് ജേക്കബ്ബ് പറഞ്ഞു. കഴിഞ്ഞ തവണ 4200 വോട്ടിൻെറ് ഭൂരിപക്ഷത്തിലാണ് ഇവിടെ യു.ഡി.എഫ് വിജയിച്ചത്.
മൂലമറ്റത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും കേരള കർഷക യുണിയൻ സംസ്ഥാന പ്രസിഡൻുമായ റെജി കുന്നംകോട്ടും ഇന്നലെ പാലാ ,കോതമംഗലം, മൂവാറ്റുപുഴ മേഖലകളിൽ ഇടതു മുന്നണി സ്ഥാനാർത്ഥികളുടെ അവസാന വട്ട വോട്ട് ഉറപ്പിച്ചെടുക്കുന്നതിനുള്ള പ്രചരണത്തിലായിരുന്നു. കുട്ടി കിഴിക്കലെല്ലാം നടത്തി തികഞ്ഞ വിജയ പ്രതീക്ഷയിലാണ് റെജി കുന്നം കോട്ട് . രണ്ടില ചിഹ്നത്തിൽ മത്സരിക്കാൻ കഴിഞ്ഞത് അത്മവിശ്വാസം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
എൻ.ഡി.എ സ്ഥാനാർത്ഥി യും ബി.ജെ.പി ജില്ലാ വൈസ് പ്രസിഡൻറു മായ കെ.എൻ. ഗീതാകുമാരി ഇന്നലെ കൊച്ചു മക്കളുമായി കുടുംബ കാര്യങ്ങളിലായിരുന്നു. കുടയത്തൂർ, വെള്ളിയാമറ്റം, ആലക്കോട്, അറക്കുളം പഞ്ചായത്തുകളും, കരിമണ്ണൂർ പഞ്ചായത്തിലെ എഴുമുട്ടം, പന്നൂർ, കിളിയറ, ഏറാടി വാർഡു കളും ഉൾപ്പെടുന്ന ഡിവിഷനിൽ നല്ല വിജയ സാദ്ധ്യതയാണ് പുലർത്തുന്നതെന്ന് ശീതാകുമാരി പറഞ്ഞു. ഉയർന്ന് പോളിംഗ് ശതമാനം പവർ ഹൗസിന്റെ നാടായ മൂലമറ്റത്ത് ആര് പവർഫുൾ ആകുമെന്ന ചോദ്യത്തിനുത്തരവുമായി ത്രികോണ മത്സരത്തിനാെപ്പം കേരള കോൺഗ്രസിലെ ജോസഫ് , ജോസ് വിഭാഗങ്ങളുടെ നേരിട്ടുള്ള മത്സരം കൊണ്ട് ശ്രദ്ധേയമായതിനാൽ രൂടിയാണ് ഇവിടേയ്ക്ക് എല്ലാവരും ഉറ്റ് നോക്കുന്നത്.