
തൊടുപുഴ: ദേശീയ കർഷക പ്രക്ഷോഭത്തിന് പിന്തുണയർപ്പിച്ചും ഭാരത് ബന്ദിനോട് ഐക്യദാർഢ്യം രേഖപ്പെടുത്തിയും തൊടുപുഴയിൽ എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്), ഓൾ ഇന്ത്യ കിസാൻ ഖേത് മസ്ദൂർ സംഘഠൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നിൽപ്പ് സമരം നടത്തി.
കർഷകദ്രോഹ കരിനിയമങ്ങൾ ഉടൻ പിൻവലിച്ച് കർഷക പ്രക്ഷോഭണം ഒത്തുതീർപ്പാക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത എ.ഐ.കെ.കെ.എം.എസ് ജില്ലാ കൺവീനർ സിബി സി. മാത്യു ആവശ്യപ്പെട്ടു. എസ്.യു.സി.ഐ ജില്ലാ കമ്മിറ്റിയംഗം പി.ടി .വർഗീസ് അദ്ധ്യക്ഷനായി. കെ.എൽ. ഈപ്പച്ചൻ, അനിൽ, മാത്യു ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.