തൊടുപുഴ: ആയുർവേദ പി. ജി. ഡോക്ടർമാർക്ക് ആധുനിക വൈദ്യശാസ്ത്രവും ദന്ത വൈദ്യശാസ്ത്രവും പ്രാക്ടീസ് ചെയ്യാൻ അനുമതി നൽകുന്ന കേന്ദ്രഗവ. ബില്ലിനെതിരെ ഇന്ത്യൻ ദന്തൽ അസോസിയേഷൻ രാജ്യവ്യാപകമായി പണിമുടക്ക് നടത്തും. വെള്ളിയാഴ്ച്ച് നടക്കുന്ന പണിമുടക്കിൽ ഇന്ത്യൻ ദന്തൽ അസോസിയേഷൻ മലനാട് ബ്രാഞ്ച് മെമ്പർമാരായ ക്വാളിഫൈഡ് ജനറൽആന്റ് സ്പെഷ്യാലിറ്റി ദന്തൽ സർജൻമാർ ക്ളിനിക്കുകൾ അടച്ച് സമരത്തിൽ പങ്കാളികളാകുമെന്ന് പ്രസിഡന്റ് ഡോ. ദീപക് കളരിക്കലും സെക്രട്ടറി ഡോ. പ്രദീപ് ഫിലിപ്പ് ജോർജും അറിയിച്ചു.